ആദിത്യനും ചേച്ചിയും കൂടി ആ ഒരു രാത്രിയിൽ

ആദിത്യനും ചേച്ചിയും കൂടി ആ ഒരു രാത്രിയിൽ

“പുഷ്പകജീവിതവാടിയിലെ..ഒരപ്സരസുന്ദരിയാണനീഷ്യ!
ഒരപ്സരസുന്ദരിയാണനീഷ്യ…അനീഷ്യ…!”

ജിജോപ്പൻ മേശയിൽ താളം പിടിച്ച് പാടി!

ചെമ്പിച്ച മുടിയും സിന്ദൂരത്തിന്റെ ഗോപിപ്പൊട്ടും കൈയ്യിൽ വെള്ളികാപ്പും ഒരു കാതിൽ കടുക്കനും ഒക്കെ ആയി തൊട്ട് അപ്പുറത്തെ മേശ തുടച്ച് കൊണ്ട് നിന്ന ഗോതമ്പിന്റെ നിറമുള്ള സുന്ദരനായ തെലുങ്കൻ പയ്യൻ തന്നിൽ ഉണ്ടായ അതിശക്തമായ ഞെട്ടൽ പെട്ടന്ന് മറച്ച് കൊണ്ട് കടക്കണ്ണാൽ ജിജോയെ ശ്രദ്ധിച്ച് കൊണ്ട് തന്റെ ജോലിയിൽ വ്യാപൃതനായി!

“ഇതെന്താ ഇച്ചായാ.. ഗാനമേളയോ..? നിങ്ങളൊന്നുവല്ലേ ഒരു നേതാവല്ലേ…?

കൂടെയിരുന്ന ഖദർധാരി ആന്റോ ജിജോപ്പനെ ശാസിച്ചു!

“പിന്നേ… ആന്ധ്രേടിങ്ങേക്കോണിലെ കുഗ്രാമത്തിലെ ചായക്കടേലല്ലേ മലയോരകോങ്ക്രസുനേതാവ്! ഒഞ്ഞു പോടാപ്പാ!

ഇതു ഗാനമേളയോ?
ബ്ലഡീ കണ്ട്രീപീപ്പിൾ…
ഇതു ഗാനമേളയല്ലാന്റപ്പാ!”

ആന്റപ്പനോട് ഇത് പറഞ്ഞിട്ട് ജിജോ തുടർന്നു…..

“ഞാമ്പറഞ്ഞതാ ഏതേലും ടൌണായിട്ട് വല്ല വല്യ ഹോട്ടലിലുങ്കേറാന്ന്!
നീയീ പാണ്ടിയെ പറഞ്ഞുമൻസിലാക്കി രണ്ടിഡലീം ചായേമൊന്നു വാങ്ങിക്കേ കാണട്ടെ മിടുക്ക്!
വല്ല ബോധോമൊള്ളോരൊള്ളടത്താരുന്നേ ലിജോച്ചായനിങ്ക്ളീഷി ഓർഡർ ചെയ്തേനേ… ഇനി അനുഭവിക്ക്..!”

ജിജോപ്പന്റെ വാക്കുകൾ കേട്ട് നിന്ന തെലുങ്കനിൽ നിന്നും അറിയാതെ ഒരു ആശ്വാസ നെടുവീർപ്പ് ഉയർന്നു!

അവൻ ഓർഡർ എടുക്കാൻ അവരുടെ ടേബിളിലേയ്ക്ക് ചെന്നു…

“വേദനതിങ്ങും സമൂഹത്തി നിന്നുഞാൻ വേരോടെ മാന്തിപ്പറിച്ചതാണിക്കത”

ജിജോപ്പൻ വീണ്ടും മേശയിൽ താളംപിടിച്ച് പാട്ട് തുടർന്നിട്ട് ആന്റോയെ നോക്കി..
“വായുമ്പൊളിച്ചിരിക്കാണ്ടു സിമ്പലടിക്കടാ മൈരേ…!”

നാലുപേരും ചിരിച്ചു… ജിജോ എഴുന്നേറ്റു…

“പൊങ്കലോ മൈരോ ഒക്കെയാ ഇവിടെ!
വല്ലിഡ്ഡലിയോ ദോശയോ കിട്ടുവേന്നു എങ്ങനേലും ചോദിച്ചു നോക്ക്.. ഈ പട്ടിക്കാട്ടിലിങ്ക്ളീഷു പറഞ്ഞാലും മനസ്സിലാവുമെന്നു തോന്നുന്നില്ല!
ഞാനൊന്നു മുള്ളിയേച്ചു വരട്ടെ…. നീ അങ്ങു പറഞ്ഞു വാങ്ങിക്കോ…

ജിജോപ്പൻ ലിജോയെ തെലുങ്കൻ കാണാതെ കണ്ണ് ഇറുക്കി കാട്ടിയിട്ട് പുറത്തേയ്ക്ക് പോയി..

അപ്പച്ചന്റെ ഓർമ്മദിവസത്തിന് സെലിനും കുട്ടികളും ആയി കോട്ടയത്തിന് വന്നതാണ് വറീച്ചൻ!

വെക്കേഷൻ ആണ് സെലിനും കുട്ടികളും ഇനി രണ്ട് മാസം കോട്ടയത്ത് വീട്ടിൽ ആണ് വറീച്ചൻ പതിനഞ്ച് ദിവസത്തെ അവധിക്ക് ശേഷം തിരുവനന്തപുരത്തിന് മടങ്ങും!

അപ്പോൾ ജിജോ ഒപ്പിച്ച കോളാണ് ഇത്!

പാലായിലെ ഒരു ഹോളോബ്രിക്സ് കമ്പനിയിൽ നടന്ന അപകടത്തിൽ ആന്ധ്രസ്വദേശി ആയ തൊഴിലാളി മരിച്ചു!

ആ മൃതദേഹം ബന്ധുക്കളെ ഏൽപ്പിക്കാൻ പോന്നിട്ട് ശവദാഹവും കൂടിയിട്ട് ഉള്ള മടക്കം ആണ് ഇത്!

പാലായിലെ വലിയ ഒരു കുടുംബത്തിന്റെ വകയാണ് കമ്പനി!
അപകടത്തിൽ മരണം ഈ ഒന്നേ ഉണ്ടായുള്ളു!
ആ വലിയ ഫാമിലിയുടെ സപ്പോർട്ട് നേടുക എന്ന ജിജോപ്പന്റെ രാഷ്ട്രീയ തന്ത്രമാണ് ഈ അകമ്പടി!

പാർട്ടിയിലെ ഭൂരിഭാഗവും ജിജോപ്പനെ പോലെ ഉന്നതവിദ്യാഭ്യാസം ഉള്ളവരും കറിയാച്ചന്റെ പോലുള്ള ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരും ആണ്!

അറിവുള്ള ഒരുത്തനെ കൂടെ കൂട്ടത്തിൽ കൂട്ടാം എന്ന് വച്ചാൽ അവൻ ജിജോപ്പനിട്ട് പണി കൊടുത്ത് ആളാവും!

മലയോരകോൺഗ്രസിന്റെ പ്രഖ്യാപിത അടിസ്ഥാനനയം തന്നെ വളരുംതോറും പിളരുക പിളരുംതോറും വളരുക എന്നതാണല്ലോ!

അപ്പോൾ ആണ് കാലക്കേടുകാരൻ വറീച്ചൻ ജിജോപ്പന്റെ വായിൽ ചെന്ന് പെട്ടത്!!
അപ്പോൾ വിശ്വസ്തരായ ആന്റോയേയും ജോബിനേയും കൂട്ടി അനുയാത്ര ഈ നാൽവർ സംഘം ആയി!

“ഇതെന്തു മുള്ളാരുന്നെടാ? മണിക്കൂറൊന്നായല്ലോ പോയിട്ട്?”
വഴിയിൽ ഇറങ്ങി മൂത്രമൊഴിച്ച് വന്ന ജിജോയെ നോക്കി ലിജോ ചോദിച്ചു!

“ഫോണിലാർന്നു! ജോച്ചായനാ വിളിച്ചേ! പാർലമെന്റ് സമ്മേളനവല്ലേ പുള്ളിയിപ്പ ഡെല്ലീലാ!
ഇവിടം നല്ല ഒതുങ്ങിയ പ്രദേശാണല്ലോ…
കഴിച്ചിട്ട് വണ്ടിയേലിരുന്നൊരര മണിക്കൂർ മയങ്ങീട്ടു പോയാമതി!”

ജിജോ ഇത് പറയുമ്പോഴും കടയിലെ ആ തെലുങ്കൻ ചുറ്റിപ്പറ്റി അവരുടെ മേശയുടെ പരിസരത്ത് തന്നെ ഉണ്ടായിരുന്നു!

“ഹോ! ഒന്ന് പറഞ്ഞു മനസ്സിലാക്കാമ്പെട്ട പാട്! ചായേമിഡലീമൊക്കെ തെലുങ്കിലും ചായേം ഇഡ്ഡലീം തന്നാ ജിജോച്ചായാ! പാവം അതറിയാഞ്ഞല്ലേ ഓടി രക്ഷപെട്ടത്…?”

ആന്റോ ജിജോപ്പനെ കളിയാക്കി!

കഴിച്ച് കഴിഞ്ഞ് കടയിൽ നിന്ന് ഇറങ്ങി വണ്ടിയ്ക്ക് നേരേ നടക്കുമ്പോൾ ജിജോ ചോദിച്ചു…

“ലിജോച്ചായാ… ആ സപ്ലയറെ കണ്ടിട്ട് അച്ചായനെന്തു തോന്നുന്നു…”

“ഒരു ചെറിയ മലയാളിലുക്ക്! പക്ഷേയല്ല! നമ്മളീ പറഞ്ഞതൊന്നും മനസ്സിലായിട്ടില്ല!”

ജിജോയുടെ ചോദ്യത്തിന് ലിജോ മറുപടി പറഞ്ഞപ്പോൾ ലിജോയുടെ വെള്ള ഫോർച്ച്യൂണറിലേയ്ക്ക് കയറി ഡോർ അടച്ച് കൊണ്ട് ജിജോ ചിരിച്ചു!

അവൻ ആദിത്യൻ!
പന്തളം സ്വദേശി!
ഓറഞ്ചും ബുള്ളറ്റും ബംഗാളിയും കഴിഞ്ഞാൽ കേരളത്തിന്റെ നിരത്തുകൾ കൈയ്യടക്കിയ ബി-ടെക്ക് കാരിൽ ഒരുവൻ!

“ആ തെണ്ടി…അവൻ മലയാളിയോ? എന്നിട്ടാണോ അവനെന്നെയിട്ടീ കൊരങ്ങുകളിപ്പിച്ചേ…?”

ആന്റപ്പൻ ചൂടായി!

“എൻജിനീയർ…! ഈ ഗ്രാമത്തിൽ ചായക്കടപ്പണി?”

വറീച്ചൻ സംശയഭാവത്തിൽ ജിജോയെ നോക്കി…

“നാടുവിട്ടതാ… എന്താ കാരണമെന്ന് വീട്ടുകാർക്കോ നാട്ടുകാർക്കോ കൂട്ടുകാർക്കോ ആർക്കും ഇന്നും അറിയില്ല!
വർഷം ഒന്നായി!

അനീഷ്യ ഇവന്റെ പെങ്ങളാ! അതല്ലേ ഞാനാ പാട്ടു പാടിയേ…
അതു കേട്ടപ്പ അവൻ ഞെട്ടിയയാ ഞെട്ടലു കണ്ടോ! കഴുവേറിയതു വിദഗ്ധമായി മറച്ചു!”

“നിനക്കെങ്ങനാ ഇവനെ അറിയാവുന്നേ…? പാർട്ടിക്കണക്ഷനാണോ? നിന്നെയവനു മനസ്സിലായുമില്ലല്ലോ?”

ജിജോ പറഞ്ഞപ്പോൾ ലിജോ ചോദിച്ചു…. ജിജോപ്പൻ തുടർന്നു….
“ശ്രീക്കുട്ടീടെ കൂടെ ജോലി ചെയ്യുന്ന, അവളുടെ ഏറ്റവുമടുത്ത കൂട്ടുകാരിയാ ഈ അനീഷ്യ!

ഇവഞ്ചാടിപ്പോന്നുകഴിഞ്ഞാ അവക്കാ ജോലി കിട്ടുന്നേ…
ഞങ്ങളും ഇവന്റെ ഫോട്ടോകളേ കണ്ടിട്ടുള്ളു!

അവന്റെ ആ മുടി നിറോമ്മാറ്റി ഹെയർസ്റ്റെലുമ്മാറ്റിയാലും ആ കണ്ണിനടീലെ കുരുമുളകു പോലൊള്ളയാ മറുക്!
അതാ സംശയം തോന്നിയേ…
അനീഷ്യക്കും ഇതേ മറുകുണ്ട്!

പാവാ പെണ്ണിനു കണ്ണീരൊഴിഞ്ഞൊരു ദിവസമില്ല! ആകെയൊള്ളൊരു കുഞ്ഞാങ്ങളയല്ലേ!
സംശയന്തീർക്കാൻ ഞാനൊന്നു കൊളുത്തിട്ടു നോക്കിയതാ ആ പാട്ട്! അതേറ്റു!
സാംബന്റെ കഥേലുള്ള അവന്റപ്പന്റെ ഭ്രാന്താ മോൾ അനീഷ്യ ആയത്!”

“ജോബിനേ നീയൊറങ്ങിക്കോ ഞങ്ങളു രണ്ടെണ്ണം വീശാമ്പോവാ… ഇവിടൽപ്പം താമസോണ്ട്!
ഒന്നുകൊടുത്താ കഴുവേറിയേം കൊണ്ടുവേണമ്പോകാൻ!”

“നീയെന്തുചെയ്യാനാ പോണേ…? അവനോടൊന്നുമ്മിണ്ടീമില്ല?”

ജിജോ പറഞ്ഞപ്പോൾ വറീച്ചൻ ചോദിച്ചു!

“എന്റെ വറീച്ചായാ നിങ്ങക്കീ വിദ്യാഭ്യാസമൊണ്ടന്നേയൊള്ളു വെറുമ്പൊട്ടനാ അല്ലേ?

Leave a Reply

Your email address will not be published. Required fields are marked *