ആഭരണം – 1

മലയാളം കമ്പികഥ – ആഭരണം – 1

പത്തൊന്‍പതാം വയസ്സിലായിരുന്നു എന്റെ വിവാഹം. ക്ഷയിച്ച ഒരു നായര്‍ തറവാടില്‍ നിന്ന് ഭാഗം വിറ്റുകിട്ടിയ കാശുംകൊണ്ട് ഈ മലയോര ഗ്രാമത്തിലേക്ക് കുടിയേറിയതാണ് എന്റെ അച്ഛന്‍. രണ്ടേക്കര്‍ പുരയിടത്തിലെ കൃഷികൊണ്ടാണ് നിത്യവൃത്തി കഴിച്ചിരുന്നത്. സ്കൂള്‍വിട്ട് വന്നുകഴിഞ്ഞാല്‍ പറമ്പിലും വീട്ടിലുമൊക്കെ ആവശ്യത്തിനു പണികാണും, ഓര്‍മ്മയുള്ള കാലംമുതല്‍. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ അടുത്തു തന്നെയുള്ള ഒരു ട്യൂട്ടോറിയലില്‍ ബിരുദത്തിനു പഠിക്കാന്‍ ചേര്‍ന്നിരുന്നെങ്കിലും അതത്ര കാര്യമായി എടുത്തിരുന്നില്ല. വീട്ടിലേയും പറമ്പിലേയും പണിയൊഴിഞ്ഞിട്ടു വേണമല്ലോ പഠിക്കാന്‍. അതുകൊണ്ട് തന്നെ വിവാഹത്തെ കുറിച്ച് സ്വപ്നംകാണാനോ ആരെയെങ്കിലും പ്രണയിക്കാനോ ഒന്നും എനിക്ക് സമയം കിട്ടിയിരുന്നില്ല. എന്തിനേറെ പറയുന്നു വിവാഹത്തിനു മുന്‍പ് ഒരിക്കല്‍പോലും ഞാന്‍ സ്വയംഭോഗം ചെയ്തിട്ടുണ്ടായിരുന്നില്ല. അതിനെക്കുറിച്ച് അറിയുകയും ഇല്ലായിരുന്നു.

ഒരു ദിവസം വൈകുന്നേരം പശുതൊഴുത്ത് കഴുകി വൃത്തിയാക്കികൊണ്ട് നില്‍ക്കുന്ന നേരത്താണ് അമ്മ തിരക്കിട്ട് വന്നു പറഞ്ഞത്;
“നീ പോയി വേഗം കുളിച്ച്‌ സാരിയെടുത്തുടുത്തിട്ടു വന്നേ”
“എന്താ ഇപ്പോ. ഞാന്‍ ഇത് തീര്‍ക്കട്ടെ…”
“പറയുന്നത് കേള്‍ക്കു പെണ്ണെ. നിന്നെ കാണാന്‍ ഒരു കൂട്ടര് വരുന്നുണ്ട്. വേഗന്നാവട്ടെ…, അത് കഴിഞ്ഞിട്ട് മതി ഇനി പണിയൊക്കെ”
അമ്മയോട് തര്‍ക്കിച്ചിട്ട് കാര്യമില്ല.

കല്യാണം എന്താണെന്ന് ആലോചിക്കാന്‍ പോലും സമയം കിട്ടുന്നതിനു മുന്‍പ് അങ്ങിനെ എന്റെ കല്യാണം കഴിഞ്ഞു. ഏതോ ഒരമ്പലത്തില്‍ വച്ച് കണ്ടിഷ്ടപ്പെട്ടു ഗോപിയേട്ടന്റെ അമ്മയ്ക്ക് എന്നെ. അങ്ങിനെയാണ് ആ ആലോചന വന്നത്. നിന്ന നില്‍പ്പിന് കല്യാണവും കഴിഞ്ഞു. എന്നാല്‍ കല്യാണം കഴിഞ്ഞപ്പോള്‍ എന്റെ ലോകം ഒറ്റ ദിവസം കൊണ്ട് മാറിപ്പോയി.
ഒരു കാട്ടുമൂലയില്‍ അടുക്കളയും പശുത്തൊഴുത്തുമായി കഴിഞ്ഞ ഞാന്‍ പെട്ടെന്നൊരുദിവസം ചെറിയൊരു പട്ടണത്തിലെ സാമാന്യം വലിയൊരു വീട്ടിലെ ഏക മരുകളായി എത്തിയപ്പോള്‍ സ്ഥലജലവിഭ്രാന്തിയില്‍ ആയിപ്പോയി എന്നതാണ് വാസ്തവം. കോഴിയും പൂച്ചയും ഒക്കെ കയറിയിറങ്ങുന്ന എപ്പോഴും ചാണകം മണക്കുന്ന എന്റെ വീടിനെ വൃത്തിയും വെടിപ്പുമുള്ള, ജനലുകളിലും വാതിലുകളിലും തൊങ്ങലുകളുള്ള തിരശ്ശീലകള്‍ തൂങ്ങുന്ന, എപ്പോഴും ചന്ദനത്തിരിയില്‍ നിന്നുള സുഗന്ധം പരക്കുന്ന ഈ വീടുമായി ഒരുതരത്തിലും തുലനം ചെയ്യാന്‍ പറ്റില്ല.

കല്യാണം കഴിഞ്ഞു കുറച്ചു ദിവസത്തിനു ശേഷം എന്തോ സംസാരിക്കുന്ന കൂടത്തില്‍ അമ്മായി അമ്മ പറഞ്ഞു;

“നിന്നെപ്പോലൊരു കുട്ടി ആ കാട്ടില്‍ കിടന്നു തീരേണ്ടതല്ല. അതല്ലേ ഞാന്‍ പൊക്കിയെടുത്തു ഇങ്ങോട്ട് കൊണ്ട് വന്നത്”

സത്യത്തില്‍ ഞാന്‍ ഒരു സൌന്ദര്യമുള്ള സ്ത്രീയാണ് എന്ന് എനിക്ക് മനസ്സിലാകുന്നത്‌ തന്നെ ആ വീട്ടിലേക്ക് വന്നതിനു ശേഷമാണ്. ഗോപിയേട്ടന്റെ വിവാഹിതയായ അനിയത്തിയാണ് ജീവിതത്തില്‍ ആദ്യമായി എന്റെ മുഖത്തു നോക്കി അങ്ങിനെ ഒന്ന് പറയുന്നത്. വിവാഹത്തിന്റെ അന്ന് ആദ്യമായി ആ വീട്ടില്‍ ചെന്ന് മുറിയില്‍ കയറി ആഭരണങ്ങള്‍ മാറ്റികൊണ്ട് നില്‍ക്കുന്ന നേരത്താണ് നിഷ പറഞ്ഞത്;

“എന്റെ സന്ധ്യേ, നിന്നെ കണ്ടപ്പോ എനിക്ക് തന്നെ നിന്നെ ഒന്ന് കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ട്. സുന്ദരിയാണ് സുന്ദരിയാണ് എന്ന് അമ്മ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ”

ഇത്തരത്തിലുള്ള സംസാരങ്ങള്‍ എന്റെ വീട്ടില്‍ അനുവദനീയമായിരുന്നില്ല. എന്ന് മാത്രമല്ല ആ നിലയ്ക്ക് പുന്നാരങ്ങള്‍ പറയാനുള്ള ഒരു സാഹചര്യമോ സമയമോ ഞങ്ങള്‍ക്കാര്‍ക്കും അവിടെ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഇവിടെ നേരെ തിരിച്ചായിരുന്നു. എല്ലാത്തിനും ഏതിനും ഇവിടെ ആവശ്യത്തില്‍ കൂടുതല്‍ സമയം ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം, വീട്ടിലെപ്പോലെ അഞ്ചു മണിയാവുന്നതിനു മുന്‍പുതന്നെ കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്കു കയറിയപ്പോള്‍ അമ്മയും നിഷയും ഉറക്കചടവോടെ എവിടെ നോന്നോ ഓടി വന്നു;

“എങ്ങോട്ട് പോവാ…?”
നിഷ ശബ്ദം അല്‍പ്പം ഉയര്‍ത്തിയാണ് ചോദിച്ചത്. ഞാനൊന്നു അമ്പരന്നു.

“… ഒരു കാര്യം പറഞ്ഞേക്കാം. അടുത്ത ഒരാഴ്ച പത്തുമണിയാവാതെ മുറിയില്‍ നിന്ന് പുറത്തിറങ്ങി പോകരുത്. അടുക്കളപ്പണിയൊക്കെ ചെയ്യാന്‍ ഇവിടെ ജോലിക്കാരിയുണ്ട്. ബാക്കിവല്ലതും ഉണ്ടെങ്കില്‍ ഞങ്ങള്‍ നോക്കിക്കോളാം. മകള് മുറിയിലോട്ടു വണ്ടിവിട്ടേ… കാപ്പികുടിക്കാന്‍ അല്ലാതെ ഇനി വെളിയില്‍ ഇറങ്ങി പോകരുത്”
“വീട്ടില്‍ ഞാനാണ് രാവിലെ അമ്മയുടെ കൂടെ അടുക്കളയില്‍…”
നിഷ എന്നെ തുടരാന്‍ സമ്മതിച്ചില്ല.

“അതൊക്കെ അവിടെ. ഇവിടെ വേറെ റൂള്‍സ് ആണ്. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഞാന്‍ നാത്തൂന്‍ പോര് പുറത്തെടുക്കും…”
“നീ കുട്ടിയെ പേടിപ്പിക്കാതെ പോയേ…” എന്ന് പറഞ്ഞു നിഷയെ തള്ളി മാറ്റി അമ്മ മുന്നിലേക്ക്‌ വന്നു എന്റെ തോളില്‍ പിടിച്ചു;
“മോള് പോയി കിടന്നോ. കുറച്ചു ദിവസം കഴിഞ്ഞിട്ട് അടുക്കളയിലോട്ടൊക്കെ കയറാം കേട്ടോ”
“അവിടെ ഗോപിയേട്ടന്‍ നല്ല ഉറക്കമാണ്”

നിഷ അടുത്തേക്ക് വന്ന് എന്നെ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് തള്ളിക്കൊണ്ട് പോയി…
“ഗോപിയേട്ടന്‍ ഉറക്കമായത് കൊണ്ടാണ് പറഞ്ഞത്, സന്ധ്യേ, നിന്നെയും കൂടി പോയി പുതപ്പിനകത്ത് കയറി കിടക്കാന്‍. ഉണരുമ്പോള്‍ ചിലപ്പോ ആള്‍ക്ക് നിന്നെ ആവശ്യം വരും”
ചിരിച്ചുകൊണ്ട് നിഷ എന്നെ മുറിക്കകത്താക്കി പുറത്തുനിന്നും കതകുചാരി.
ഇനി കഥയിലേക്ക് കടക്കട്ടെ. കല്യാണം കഴിഞ്ഞതിന്റെ മൂന്നാംദിവസം ഗോപിയേട്ടന്റെ ഒരു അമ്മാവന്റെ വീട്ടില്‍ വിരുന്നിന്നുപോയി. അത് കുറച്ചുദൂരെ ഒരു മലയോരഗ്രാമത്തില്‍ ആയിരുന്നു. കല്യാണംകഴിഞ്ഞ പുതുമോടിയായതിനാല്‍ അമ്മ കാറെടുക്കാന്‍ സമ്മതിച്ചില്ല – എന്തെങ്കിലും അപകടം ഉണ്ടായാലോ എന്ന് പേടിച്ച്. അങ്ങോട്ടേക്കുള്ള യാത്ര കുഴപ്പമില്ലായിരുന്നു. ഉച്ച കഴിഞ്ഞപ്പോള്‍ മഴ തുടങ്ങി. സന്ധ്യക്ക്‌ മടക്കയാത്രയ്ക്ക് ബസ്സില്‍ കയറിയപ്പോള്‍ തന്നെ ദുരിതം മനസ്സിലായി. അടുത്തുള്ള ഏതോ അമ്പലത്തിലെ ഉത്സവം കഴിഞ്ഞുള്ള തിരക്ക്. ബസ്സിനുള്ളില്‍ മഴ വെള്ളവും ഇരുട്ടത്തെ തിക്കുംതിരക്കും…., ഒന്നും പറയേണ്ട!

ഭാഗ്യത്തിന് ഒരു വൃദ്ധനും ഭാര്യയും അവരുടെ സീറ്റിന്റെ ഇടയ്ക്കുള്ള സ്ഥലത്തേക്ക് കേറി നില്‍ക്കാന്‍ സൗകര്യം ചെയ്തു തന്നു. ബസിന്റെ ജനലിലെ കമ്പിയില്‍ ചന്തി ചാരി ഞാന്‍ നിന്നു. എന്റെ അടുത്ത് തന്നെ, ഏതാണ്ടെന്നെതൊട്ട് ഗോപിയേട്ടനും. ഗോപിയേട്ടന്‍ അമ്മയെ ശപിക്കുന്നുണ്ടായിരുന്നു;

Leave a Reply

Your email address will not be published. Required fields are marked *