കടിമൂത്ത കല്യാണി – 1

മലയാളം കമ്പികഥ – കടിമൂത്ത കല്യാണി – 1

ശരീരത്തില്‍ നിന്നും വേര്‍പെട്ട കല്യാണിയുടെ ആത്മാവ് അനന്തവിഹായസ്സിലൂടെ പറന്നുയര്‍ന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് പ്രകാശത്തെക്കാള്‍ വേഗത്തില്‍ താന്‍ എത്തിക്കൊണ്ടിരിക്കുന്നത് അവളറിഞ്ഞു. മറ്റു ധാരാളം പേര്‍ തന്റെ ചുറ്റുമുണ്ട്; പക്ഷെ അവരെ ഒന്നും തനിക്ക് കാണാനോ അറിയാനോ പറ്റുന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകാശത്തിലൂടെയാണ് തന്റെ സഞ്ചാരം. ഒരു പ്രകാശ വലയത്തിലൂടെ താന്‍ പറക്കുകയാണോ അതോ ഒഴുകുകയാണോ എന്ന് കല്യാണി അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
കല്യാണിയുടെ ആത്മാവിന്റെ ആ യാത്ര അവസാനിച്ചത് കോടിക്കണക്കിനു നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ഒരു അഭൌമ കൊട്ടാര സദൃശമായ ഇടത്താണ്. എങ്ങും വെട്ടിത്തിളങ്ങുന്ന രത്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുവകകള്‍ ആണ്. മരതക രത്നത്താല്‍ നിര്‍മ്മിതമായ തൂണുകളും അവ ചൊരിയുന്ന പ്രഭയുമാണ് എവിടെയും. നോക്കിയാല്‍ ഒരു അന്തവുമില്ലാത്ത ആ കൊട്ടാരത്തിന്റെ ഏറ്റവും ഉള്ളറയിലേക്ക് കല്യാണി എത്തിപ്പെട്ടു. അവിടെ സിംഹാസനത്തില്‍ ഇരിക്കുന്ന ഇരുണ്ട മുഖമുള്ള ഒരു ഭീകരനെ അവള്‍ കണ്ടു. അയാള്‍ക്ക് ചുറ്റും മൃഗങ്ങളുടെ മുഖമുള്ള പടയാളികള്‍. മരണത്തിന്റെ അധിപനായ യമന്റെ മുന്‍പിലാണ് താന്‍ നില്‍ക്കുന്നത് എന്ന് കല്യാണി വേഗം തിരിച്ചറിഞ്ഞു.
“കല്യാണി….”
ഇടി മുഴങ്ങുന്നത് പോലെ സിംഹാസാനത്തില്‍ ഇരുന്നിരുന്ന യമന്‍ മുരണ്ടു. കല്യാണി അദ്ദേഹത്തിന്‍റെ മുന്‍പിലെത്തി ഒഴുകി നിന്നു.
“ആയുസ്സ് നിറ യൌവ്വനത്തില്‍ നഷ്ടപ്പെട്ട നിനക്ക് നമ്മോട് നിന്റെ അവസാന അഭിലാഷം ആവശ്യപ്പെടാം..നിന്റെ ഏത് ആഗ്രഹവും, വീണ്ടും ഭൂമിയിലെ ജീവിതമൊഴികെ, സാധിക്കാന്‍ ഇവിടെ മാര്‍ഗ്ഗമുണ്ട്..ഉം..” യമരാജന്‍ കല്‍പ്പിച്ചു.
കല്യാണി ആലോചിച്ചു. എന്താണ് തനിക്ക് വേണ്ടത്? തന്റെ ഭൂമിയിലെ ജീവിതം ഓര്‍ത്തപ്പോള്‍ അവളില്‍ പകയുടെ കനലുകള്‍ ആളിക്കത്തി. തന്റെ ജീവിതം മനസിലേക്ക് കടന്നുവന്നപ്പോള്‍ അവള്‍ പക കൊണ്ട് ജ്വലിച്ചു.
“നിനക്ക് ആഗ്രഹങ്ങള്‍ ഒന്നുമില്ലേ..ഇല്ലെങ്കില്‍ നിന്റെ വാസസ്ഥലത്തേക്ക് നിനക്ക് പ്രവേശിക്കാം” വീണ്ടും യമരാജന്റെ ശക്തമായ ശബ്ദം അവളെ ഉണര്‍ത്തി.
“ഉണ്ട് രാജന്‍..എനിക്ക് ഒരു ആഗ്രഹമുണ്ട്…” കല്യാണി പറഞ്ഞു.
“എന്താണ് നിന്റെ ആഗ്രഹം..പറയൂ”
“എനിക്ക് ഭൂമിയില്‍ ഇനിയും ജീവിക്കണം….”
“നാം ആദ്യമേ പറഞ്ഞു..അത് സാധ്യമല്ല എന്ന്..വേറെന്തും നിനക്ക് ചോദിക്കാം..നിന്റെ മനുഷ്യജന്മം അവസാനിച്ചു..ഇനി നിനക്ക് മണ്ണില്‍ ഓഹരി ഇല്ല…”
“അറിയാം പ്രഭോ..എനിക്ക് മനുഷ്യസ്ത്രീയായി ജീവിക്കാന്‍ ഇനി സാധിക്കില്ല എന്നറിയാം.. പക്ഷെ ഒരു ആത്മാവായി എനിക്കവിടെ ജീവിക്കണം..എന്നെ കൊന്നവരോട് എനിക്ക് പ്രതികാരം ചെയ്യണം..ഇല്ലെങ്കില്‍ എനിക്ക് ഒരിക്കലും മോക്ഷം കിട്ടില്ല..”
യമന്‍ ആലോചിച്ചു. അവള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്; പക്ഷെ മനുഷ്യരുടെ ജീവനെടുക്കാന്‍ അവള്‍ക്ക് അവകാശമില്ല..അത് തന്റെ മാത്രം ദൌത്യമാണ്.
“ഇല്ല..ഇത് അനുവദിക്കാന്‍ സാധ്യമല്ല..മനുഷ്യരെ കൊല്ലാന്‍ നിനക്ക് അധികാരമില്ല..”
“ദയവ് ചെയ്ത് എന്നെ അതിന് അനുവദിക്കണം..എന്റെ ജീവിതം അങ്ങേയ്ക്ക് അറിയാവുന്നതല്ലേ…?”
“അറിയാം..എല്ലാം അറിയാം..പക്ഷെ മനുഷ്യജീവന്‍ എടുക്കാന്‍ എനിക്ക് മാത്രമാണ് അവകാശം…ലോകത്ത് ഏത് മരണവും മുന്‍കൂട്ടി വിധിച്ചത് പോലെ ഞാനാണ്‌ നടപ്പിലാക്കുന്നത്..പക്ഷെ ഒരു പരേതാത്മാവിന് ഭൂമിയില്‍ ജീവിക്കാന്‍ അവസരം നല്‍കിയാല്‍, എന്റെ നിയമത്തെ മറികടന്ന് അതിനു മനുഷ്യജീവന്‍ എടുക്കാന്‍ സാധിക്കും..അതുകൊണ്ട് നിന്റെ ആഗ്രഹം അനുവദനീയമല്ല…” യമന്‍ അവളുടെ  ആഗ്രഹത്തെ തിരസ്കരിച്ചു.
“പ്രഭോ..ഞാന്‍ ആരെയും കൊല്ലാതെ പ്രതികാരം ചെയ്താലോ….” കല്യാണി പ്രത്യാശയോടെ യമരാജന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അതെങ്ങനെ? നീ എന്താണ് ചെയ്യാന്‍ പോകുന്നത്..”
“അത് കല്യാണിയുടെ മാര്‍ഗ്ഗം..അങ്ങ് എനിക്ക് അനുമതി നല്‍കുമോ ഇല്ലയോ…” പക ഉള്ളില്‍ ജ്വലിച്ച കല്യാണി ചുവന്ന മുഖത്തോടെ ചോദിച്ചു.
യമന്‍ പുഞ്ചിരിച്ചു.
“അനുവദിച്ചിരിക്കുന്നു..പക്ഷെ നീ ഉടമ്പടി തെറ്റിച്ചാല്‍..ആയിരം വര്‍ഷങ്ങള്‍ നിന്റെ ആത്മാവ് തീപ്പൊയ്കയില്‍ കിടന്നുരുകും..മരണമില്ലാത്ത പീഡ ആയിരിക്കും അത്..ഓര്‍മ്മ ഉണ്ടായിരിക്കണം..നീ ഒരു ജീവനെടുക്കാന്‍ നിനച്ചാല്‍, ആ നിമിഷം ഞാനത് അറിയും..ആ നിമിഷം തന്നെ നീ തീപ്പൊയ്കയില്‍ വീഴുകയും ചെയ്യും” യമന്‍ തന്റെ ആജ്ഞ ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അവളെ അറിയിച്ചു.
“ഇല്ല പ്രഭോ..എനിക്ക് അത് ഓര്‍മ്മ ഉണ്ടാകും..ഞാന്‍ ഒരിക്കലും ഒരു ജീവനും ഹനിക്കില്ല..ഇത് സത്യം സത്യം സത്യം….” കല്യാണി യമന്റെ മുന്‍പാകെ സാഷ്ടാംഗം വീണു.
“ഉം..എങ്കില്‍ നീ പൊയ്ക്കോളൂ…നിനക്ക് നാം ഒരു വര്‍ഷം ഭൂമിയില്‍ ജീവിക്കാന്‍ അനുമതി തന്നിരിക്കുന്നു….”
“ഭവാന്‍..അടിയന് അടിയന്റെ പ്രതികാരംചെയ്ത് തീരുന്ന നാള്‍ വരെ ഭൂമിയില്‍  ജീവിക്കാന്‍ കൃപ തോന്നി അനുവദിക്കണം..” കല്യാണി കിടന്നുകൊണ്ട് അപേക്ഷിച്ചു.
യമന്‍ ആലോചനാനിമഗ്നനായി; അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടി.

“അനുവദിച്ചിരിക്കുന്നു..നിനക്ക് നാം നല്‍കിയ ഉടമ്പടി നീ ലംഘിക്കാതെയിരിക്കുന്ന കാലത്തോളം നിനക്കവിടെ ജീവിക്കാം”
“നന്ദി പ്രഭോ..വളരെ നന്ദി”
“ഉം പൊയ്ക്കൊള്ളൂ” യമന്‍ അവള്‍ക്ക് അനുമതി നല്‍കി.
കല്യാണി ഒരിക്കല്‍ക്കൂടി സാഷ്ടാംഗം വീണ ശേഷം അനന്ത വിഹായസ്സിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങി
മരത്തില്‍ തൂങ്ങിക്കിടക്കുന്ന മകളെ നോക്കി മണ്ണില്‍ മുഖം അമര്‍ത്തി ദേവകി അലമുറയിട്ടു.
“എന്റെ പൊന്നുമോളെ..എന്തിനാടീ നീയീ കടുംകൈ ചെയ്തത്? എനിക്കിനി ആരുണ്ടെന്റെ ദൈവമോ….അയ്യോ..ഞാനിനി എന്തിനാ ഭഗവാനെ ജീവിക്കുന്നത്..ആര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കണം..എന്റെ തങ്കക്കുടം എന്നെ വിട്ടുപോയല്ലോ..അയ്യയ്യോ എനിക്ക് വയ്യേ…”
അവര്‍ മാറത്തടിച്ച് അസഹ്യമായ മനോവേദനയോടെ ഉറക്കെ നിലവിളിച്ചു. ആ ഗ്രാമത്തിലെ മൊത്തം ജനങ്ങളും പനയന്നൂര്‍ തറവാടിനോട് ചേര്‍ന്നുള്ള ദേവകിയുടെ വീട്ടുവളപ്പില്‍ കല്യാണി തൂങ്ങിമരിച്ച മരത്തിന്റെ ചുറ്റുമായി തടിച്ചു കൂടിയിരുന്നു.
“ഹയ്യോ കഷ്ടം..ആ തള്ള ഇതെങ്ങനെ സഹിക്കും? ഭര്‍ത്താവ് ഇട്ടിട്ടു പോയ അവര്‍ക്ക് ആ കൊച്ചു മാത്രമായിരുന്നു ഒരു സമാധാനം..എന്ത് തങ്കക്കുടം പോലിരുന്ന കോച്ചാ..എന്തിനാ ദൈവമേ ഇവള്‍ ചെറു പ്രായത്തില്‍ ഈ കടുംകൈ ചെയ്തത്?” ഒരു കാരണവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
“ആര്‍ക്കറിയാം ചേട്ടാ..പെണ്ണ് വല്ല പ്രേമത്തിലോ മറ്റോ പെട്ട് കാണും. ആരു കണ്ടാലും കൊതിച്ചു പോകുന്ന സുന്ദരി അല്ലാരുന്നോ..ഏതെങ്കിലും മനുഷ്യത്വമില്ലാത്തവന്‍ അവളെ ചതിച്ചു കാണും….” മറ്റൊരാള്‍ പറഞ്ഞു.
“അവള്‍ അങ്ങനെ പ്രേമിക്കാന്‍ ഒന്നും നടക്കുന്ന കൊച്ചായിരുന്നില്ല..കാണാന്‍ അല്പം മെന ഉണ്ടെന്നു കരുതി ഇല്ലാക്കഥ പറഞ്ഞുണ്ടാക്കല്ലേ” വേറൊരാള്‍ അയാള്‍ പറഞ്ഞത് ഇഷ്ടപ്പെടാതെ പറഞ്ഞു.
“തന്ത ഉപേക്ഷിച്ചു പോയ ആ കൊച്ചിനെ അവള് പാടുപെട്ടു പോന്നുപോലാ വളര്‍ത്തിയത്..ഇനി അവള്‍ക്ക് ആരുണ്ട്..” മറ്റൊരാള്‍ ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.
“ങാ പിള്ളമാരു വരുന്നുണ്ട്..ഈ കൊച്ച് അവര്‍ക്കും സ്വന്തം മോളെപ്പോലെ ആയിരുന്നില്യോ….അവിടുത്തെ പിള്ളേരുടെ കൂടെ കളിച്ചു വളര്‍ന്ന പെണ്ണല്യോ  അവള്..” ഒരു പ്രായമായ സ്ത്രീ പിന്നിലേക്ക് നോക്കി പറഞ്ഞു.
ബലരാമനും അനുജന്മാരും സംഭവസ്ഥലത്തേക്ക് വന്നു.
“എല്ലാരും ഒന്ന് മാറി നില്‍ക്ക്..പോലീസ് എത്തിയിട്ടുണ്ട്…”
കൂടി നിന്ന ആളുകളോട് ബാലാരാമന്‍ പറഞ്ഞു. അമ്പതിന് മേല്‍ പ്രായമുള്ള ബലരാമന്‍ പിള്ള പനയന്നൂര്‍ തറവാട്ടിലെ ഇപ്പോഴത്തെ കാരണവര്‍ ആണ്. മരിച്ചുപോയ പത്മനാഭന്‍ പിള്ളയുടെ മൂത്ത മകന്‍. അഞ്ചേമുക്കാല്‍ അടി ഉയരവും വെളുത്ത നിറവും നല്ല തലയെടുപ്പുമുള്ള പിള്ളയ്ക്ക് കരുത്തുറ്റ ശരീരമാണ്. മുണ്ടും തോളില്‍ ഒരു നേരിയതും ധരിച്ചിരുന്ന അയാളുടെ കഴുത്തില്‍ ചെറിയ ഒരു ചങ്ങലയുടെ വലിപ്പമുള്ള സ്വര്‍ണ്ണമാല വെട്ടിത്തിളങ്ങി. മുടി കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട് എങ്കിലും മുഖത്തിന്റെ ഭംഗിയും പൌരുഷവും അത് തെല്ലും കുറച്ചിരുന്നില്ല. പിള്ളയും അനുജന്മാരും ദേവകിയുടെ അടുത്തെത്തി.
“എടീ രാധമ്മേ..ഇവളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോ..”
ബലരാമന്‍ ഭാര്യയോട് ആജ്ഞാപിച്ചു. രാധമ്മ ദേവകിയുടെ അടുത്തെത്തി അവരുടെ തോളില്‍ മെല്ലെ സ്പര്‍ശിച്ചു. ബലരാമനെക്കാള്‍ രണ്ടോ മൂന്നോ വയസ് ഇളയ നല്ല തടിച്ചു വെളുത്ത ഒരു സ്ത്രീയാണ് രാധമ്മ. തറവാട്ടിലെ മൂത്ത മരുമകള്‍.
“ദേവകീ..എഴുന്നേല്‍ക്ക്..പോലീസ് വരുന്നു..വാ..വീട്ടിലേക്ക് പോകാം..” രാധമ്മ അവരോട് പറഞ്ഞു.
“ഹെന്റെ കുഞ്ഞേ..എന്റെ പൊന്നുമോള് കിടക്കുന്ന കിടപ്പ് കണ്ടോ..അയ്യയ്യോ ഇന്നലെ രാത്രി കളിതമാശ പറഞ്ഞു കിടന്നുറങ്ങിയ കൊച്ചാ ഈ കെടക്കുന്നത്..എനിക്ക് വയ്യായേ..എന്നേം കൂടി അങ്ങ് കൊല്ലോ..”
ദേവകി ദുഃഖം സഹിക്കാനാകാതെ നിലവിളിച്ചു. രാധമ്മ അവരെ ഒരു വിധത്തില്‍ താങ്ങി എഴുന്നേല്‍പ്പിച്ച് അവരുടെ കുടിലിലേക്ക് നടന്നു.
“ഉം..മാറി നില്‍ക്കിനെടാ..”
സബ് ഇന്‍സ്പെക്ടര്‍ ആചാരിയുടെ ഘനഗംഭീര ശബ്ദം കേട്ടപ്പോള്‍ ആളുകള്‍ ചിതറി മാറി. ആജാനുബാഹുവായ ആചാരിയും ഏഴെട്ട് പോലീസുകാരും കല്യാണിയുടെ ശരീരം തൂങ്ങിക്കിടന്നിരുന്ന മരത്തിന്റെ അടിയിലെത്തി. അയാള്‍ മൃതദേഹത്തിന്റെ കിടപ്പ് താഴെ നിന്നും നിരീക്ഷിച്ചു. ഏതാണ്ട് അഞ്ചടി ഉയരത്തിലാണ് കല്യാണിയുടെ ശരീരം തൂങ്ങി നില്‍ക്കുന്നത്. കണ്ണുകള്‍ പുറത്തേക്ക് തുറിച്ച്, നാവ് കടിച്ചു പിടിച്ച നിലയിലാണ്; കണ്ടാല്‍ ഭീതി തോന്നുന്ന മുഖഭാവം. കഴുത്തില്‍ കുരുക്ക് നന്നായി മുറുകിയിട്ടുണ്ട്.
“ഉം..ആത്മഹത്യ തന്നെയാണ്..” ആചാരി ചുറ്റും നടന്നു നോക്കി സ്വയം പറഞ്ഞിട്ട് തിരിഞ്ഞു.
“ആരാണ് ഈ ശരീരം ആദ്യം കണ്ടത്?”
“അവള്‍ടെ തള്ള തന്നെയാ സാറേ ആദ്യം കണ്ടത്..” മറുപടി നല്‍കിയത് ബലരാമന്റെ അനുജന്‍ മാധവനാണ്. ചേട്ടനെപ്പോലെ തന്നെ കരുത്തനും മുഖത്ത് സദാ ക്രൂരഭാവം ഉള്ള ആളുമാണ് മാധവന്‍.
“ചാകാന്‍ വല്ല കാരണവും ഉള്ളതായി അവര് പറഞ്ഞോ?” എസ് ഐ ചോദിച്ചു.
“ഒന്നും അറിയത്തില്ല സാറേ..ഇന്നലെ വൈകിട്ടും കളിച്ചും ചിരിച്ചും നടന്ന പെണ്ണാണ്‌..പെട്ടെന്ന് ഇങ്ങനെയൊരു കടുംകൈ അവളെന്തിനു ചെയ്തു എന്ന് ഞങ്ങള്‍ക്കും മനസിലാകുന്നില്ല..ഞങ്ങള്‍ക്കും അവള് സ്വന്തം മോളെപ്പോലെ ആയിരുന്നു” ബലരാമന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
“ഉം..ആരെങ്കിലും കയറി ബോഡി താഴെ ഇറക്കൂ….” എസ് ഐ ആജ്ഞാപിച്ചു.
സന്ധ്യയോടെ നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷം കല്യാണിയുടെ ശരീരം സംസ്കരിച്ചു. കരഞ്ഞു തളര്‍ന്ന ദേവകി കുടിലില്‍ കിടക്കുകയായിരുന്നു. അവരുടെ അനുജത്തിയും മക്കളും സംഭവമറിഞ്ഞ് എത്തിയതിനാല്‍ വീട്ടില്‍ അവര്‍ തനിച്ചായിരുന്നില്ല. പനയന്നൂര്‍ തറവാട്ടിലെ വീട്ടുജോലിക്കാരികളില്‍ പ്രമുഖ ആണ് ദേവകി. വര്‍ഷങ്ങളായി തറവാടുമായി അടുത്ത ബന്ധം അവര്‍ക്കുണ്ട്. തറവാടിനോട് ചേര്‍ന്ന് പണ്ട് ഏതോ കാരണവര്‍ നല്‍കിയ അരയേക്കര്‍ സ്ഥലത്താണ് ദേവകിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ മകള്‍ കല്യാണിയുടെ കൂടെ തനിച്ചാണ് അവര്‍ താമസിച്ചിരുന്നത്.
സന്ധ്യ ആയതോടെ പനയന്നൂര്‍ തറവാട്ടിലെ പിള്ളമാര്‍ തറവാട്ടു മുറ്റത്ത് പതിവുള്ള സുരപാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഏതാണ്ട് ഇരുപത് ഏക്കര്‍ വരുന്ന വിശാലമായ വനം പോലെ തോന്നിക്കുന്ന പറമ്പിന്റെ മധ്യത്തിലാണ്‌ ഇരുനിലകള്‍ ഉള്ള ആ പടുകൂറ്റന്‍ കൊട്ടാര സദൃശമായ വീട്. ഏതാണ്ട് മുപ്പതില്‍ അധികം മുറികള്‍ ആ തറവാടിനുണ്ട്.

Updated: November 12, 2017 — 5:13 pm

Leave a Reply

Your email address will not be published. Required fields are marked *